മോസ്കോ: റഷ്യൻ അധീനതയിലുള്ള ക്രൈമിയയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ റഷ്യൻ ബ്ലാക്ക് സീ ഫ്ലീറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 49കാരനായ റോബർട്ട് ഷാഗീവാണ് മരിച്ചത്. ......
ന്യൂയോർക്ക്: വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് വിവാദത്തിലായ ഇന്ത്യൻ വംശജനായ വ്യവസായി വിശാൽ ഗാർഗിനും ഒടുവിൽ സ്വന്തം കമ്പനിയിൽനിന്ന് പുറത്താകേണ്ടിവന്നു. ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗാർഗിനെ ഓഗസ്റ്റ് 3ന് ഡയറക്ടർ ബോർഡ് നീക്കിയത്.
ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് ഗാർഗിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ......
കാൻബറ: രാജകുടുംബത്തിൽ അപ്രതീക്ഷിത നടപടി. ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയുടെ രാജകീയ പദവി നീക്കി.......
ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച മുൻ പാകിസ്താൻ മന്ത്രി ഗുലാം റസൂൽ ഉനർ, മുൻഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ച് തന്നെ വിശ്വസിപ്പിച്ചാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നാണ് ഗുലാം റസൂലിന്റെ ആരോപണം.
മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുലാം റസൂൽ കറാച്ചിയിലെ സെഷൻസ് കോടതിയെ സമീപിച്ചു. ......
ജക്കാർത്ത: ശക്തമായ ഭൂചലനത്തിൽ കുലുങ്ങി കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്ളോറസ് ദ്വീപ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെയുണ്ടായത്. ......
കാൻസസ്: അമേരിക്കയിലെ കാൻസാസിലുള്ള വിചിറ്റയിലെ മക്കോണൽ വ്യോമതാവളത്തിന് സമീപം കണ്ടെത്തിയ വിചിത്ര രൂപത്തിലുള്ള സൈനിക വിമാനം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വ്യോമതാവളത്തിന് സമീപത്തുനിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് വലിയ ചാരനിറത്തിലുള്ള, സ്റ്റെൽത്ത് ബോംബറുകളോട് സാമ്യമുള്ള വിമാനം ദൃശ്യമായത്.
വിമാനം യുഎസ് വ്യോമസേനയുടെ അത്യാധുനിക സ്റ്റെൽത്ത് ബോംബറായ ബി-21 റെയ്ഡർ ആയിരിക്കാമെന്നാണ് പ്രധാനമായും ഉയരുന്ന സംശയം. ......
ബീജിങ്: അതിവേഗ ഗതാഗത സാങ്കേതികവിദ്യയിൽ പുതിയ നേട്ടവുമായി ചൈന. പരീക്ഷണാടിസ്ഥാനത്തിലുള്ള മാഗ്ലെവ് ബുള്ളറ്റ് ട്രെയിൻ വെറും 5.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത കൈവരിച്ചു. ......
വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്കിലെ നിയന്ത്രണം തുടർന്നും നിലനിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. ......
ലിസ്ബൺ: നീണ്ടുനിന്ന പ്രണയബന്ധത്തിന് ഒടുവിൽ പോർച്ചുഗൽ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ......
ദമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. രാജ്യത്ത് 14 വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘർഷത്തിനിടെ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് ചൊവ്വാഴ്ച കോടതി ശിക്ഷ വിധിച്ചത്. ......